ചതുര്‍ശതാബ്ദി ആഘോഷിക്കുന്ന പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പഴയ പള്ളിയില്‍ കിടങ്ങൂര്‍ LLM ഹോസ്പിറ്റലിന്റെയും ലിറ്റിന്‍ ലൂര്‍ദ് നഴ്‌സിംഗ് കോളജിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും സംഘടിപ്പിച്ചു. പഴയ പള്ളി പാരിഷ് ഹാളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ നിര്‍വഹിച്ചു. പള്ളി വികാരി ഫാ. ജോസഫ് തച്ചാറ ആരോഗ്യപ്രദര്‍ശനം ഉദ്ഘാടം ചെയ്തു.
ഓര്‍ത്തോ പീഡിക്‌സ്, പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി ദന്തല്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി. ക്യാമ്പിന്റെ ഭാഗമായി ലിറ്റില്‍ ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരുക്കിയ ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെ സംബന്ധിച്ച പ്രദര്‍ശനത്തില്‍ നിരവധി പേര്‍ സംബന്ധിച്ചു. ഉച്ചതിരിഞ്ഞ് 2 മണിയോടെ ക്യാമ്പ് സമാപിച്ചു. ജോണി എടാട്ട്.. ടോംസി മരുതൂര്‍ പള്ളിവികാരി ഫാദര്‍ ജയിംസ് ചെരുവില്‍, LLM ഡയറക്ടര്‍ സിസ്റ്റര്‍ സുനിത, നഴ്‌സിംഗ് കേളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസിന തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments