സപ്ലൈകോയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സ്‌കൂള്‍ ഫെയറുകള്‍ക്ക് തുടക്കമായി. പദ്ധതിയുടെ മീനച്ചില്‍ താലൂക്ക് തല ഉദ്ഘാടനം, സപ്ലൈകോ പാലാ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാലാ ങഘഅ മാണി സി കാപ്പന്‍ നിര്‍വ്വഹിച്ചു. വിപണി വിലയേക്കാള്‍ ആകര്‍ഷണീയമായ വിലക്കുറവില്‍ നോട്ട്ബുക്ക്, സ്‌കൂള്‍ ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍ തുടങ്ങിയ പഠനോപകരണങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സ്‌കൂള്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.
ഡിപ്പോ മാനേജര്‍ സൗമ്യ കുമാരി എം കെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ആദ്യ വില്പന നടത്തി. CPI(M) ഏരിയ സെക്രട്ടറി പി എം ജോസഫ്, CPI മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍, KC(M) മണ്ഡലം പ്രസിഡണ്ട് ടോബിന്‍ കെ അലക്്‌സ് , മീനച്ചില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സജനി ബി , ഡിപ്പോ ജൂനിയര്‍ മാനേജര്‍ മഞ്ജു ഇ ജി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചെചലവ് കുറച്ച് സാധാരണക്കാര്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടു കൂടി സപ്ലൈകോ നടത്തുന്ന സ്‌കൂള്‍ ഫെയര്‍ ജൂണ്‍ 30 വരെ നീളും.
0 Comments