Breaking...

9/recent/ticker-posts

Header Ads Widget

മേവട മാളോലക്കടവില്‍ താത്കാലിക പാലം നിര്‍മ്മാണമാരംഭിച്ചു.



മേവട മാളോലക്കടവില്‍ താത്കാലിക പാലം നിര്‍മ്മാണമാരംഭിച്ചു. കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള മേവട മാളോലക്കടവില്‍  പുതിയ  പാലം നിര്‍മ്മാണം വൈകുന്ന സാഹചര്യത്തിലാണ് താല്‍ക്കാലിക  പാലം നിര്‍മ്മിക്കുന്നത്. മാണി സി. കാപ്പന്‍ എം.എല്‍.  ഇടപെട്ടാണ്  ഇരുമ്പ് കേഡറിട്ട് താത്കാലിക പാലം നിര്‍മ്മിക്കുന്നത്. മാളോലക്കടവില്‍ മുമ്പു ണ്ടായിരുന്ന ചപ്പാത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കാന്‍ 65 ലക്ഷം രൂപയാണ് മാണി സി കാപ്പന്‍ എംഎല്‍എയുടെ  ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചത്. 

എന്നാല്‍ പണി തുടങ്ങും മുമ്പേ കാലവര്‍ഷം ശക്തമായി. ഇതോടെ  ജനം ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് ഇവിടെ താത്കാലികമായി പാലം നിര്‍മ്മിക്കാന്‍ എം.എല്‍.എ നിര്‍ദ്ദേശം നല്‍കിയത്. കൊഴുവനാല്‍ പഞ്ചായത്തിലെ ജനസാന്ദ്രത ഏറിയ പ്രദേശങ്ങളായ മാളോലകടവ്, ചവണിയാങ്കല്‍, പുവേലിക്കുന്ന്, ആയിലക്കുന്ന് ഭാഗങ്ങളിലേക്കുള്ള യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമാണ് മാളോലക്കടവിലെ പാലം. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് പഞ്ചായത്ത് മെമ്പര്‍ മഞ്ജു ദിലീപിന്റെ നേതൃത്വത്തിലാണ് പുതിയ പാലത്തിന്റെ പണികള്‍ ആരംഭിച്ചത്.

Post a Comment

0 Comments