Breaking...

9/recent/ticker-posts

Header Ads Widget

മോഹന്‍ലാലിന്റെ ജന്മദിനം ആരാധകര്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.



മലയാള സിനിമയിലെ നടനവിസ്മയമായ   മോഹന്‍ലാലിന്റെ ജന്മദിനം ആരാധകര്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ പുലി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പയപ്പാര്‍ ബാലികാശ്രമ നിവാസികളോടൊപ്പമാണ് പ്രിയനടന്റെ ജന്മദിനാഘോഷം നടത്തിയത്. പാലാ പുത്തേട്ട്  സിനിമാസില്‍ കേക്ക് മുറിച്ച് മധുര വിതരണം  നടത്തി.
 ബാലികാശ്രമത്തിലെ എല്ലാവര്‍ക്കും ഒപ്പം തുടരും സിനിമ കണ്ടുകൊണ്ടാണ്  മഹാനടന്റെ 65-ാം ജന്മദിനം അവിസ്മരണീയമാക്കിയത്. പാലാ യൂണിവേഴ്‌സല്‍ തിയേറ്ററിലും  ഫാന്‍സ് അസോസിയേഷന്‍ മധുരവിതരണം നടത്തി.കഴിഞ്ഞ വര്‍ഷത്തെ ആഘോഷങ്ങള്‍ക്കിടെ ബാലികാശ്രമത്തിന്  നല്‍കിയ വാഗ്ദാനം ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ തന്നെ നിറവേറ്റാനായതിലുള്ള അതിയായ സന്തോഷം ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. മോഹന്‍ലാലിന്റെ ജന്മദിനത്തോട്  അനുബന്ധിച്ച് ALL keral Mohanlal fans വിവിധ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.AKMFCWA സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് മെമ്പര്‍  അഖില്‍ C നന്ദന്‍, കമ്മറ്റി ഏരിയ  പ്രസിഡന്റ് അശ്വിന്‍, സെക്രട്ടറി അനില്‍, ജില്ലാ എക്‌സിക്യൂട്ടിവ് മെമ്പേഴ്‌സ്, ഏരിയാ കമ്മിറ്റി ഭാരവാഹികള്‍,വിവിധ യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments