Breaking...

9/recent/ticker-posts

Header Ads Widget

ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചര്‍ സൊസൈറ്റി എട്ടാമത് വാര്‍ഷികാഘോഷം ഞായറാഴ്ച നടക്കും



ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചര്‍ സൊസൈറ്റിയുടെ എട്ടാമത് വാര്‍ഷികാഘോഷം ഞായറാഴ്ച നടക്കും. രാവിലെ 11 ന് ഞീഴൂര്‍ ഉണ്ണി മിശിഹ പള്ളി  പാരീഷ് ഹാളില്‍ നടക്കുന്ന സമ്മേളനം കേന്ദ്ര  സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകലാ ദിലീപ് അധ്യക്ഷത വഹിക്കും. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. 

 150 പേര്‍ക്ക് ഭക്ഷ്യ കിറ്റും, 25 പേര്‍ക്ക് ചികിത്സാ സഹായവും, ഡയാലിസിസ് കിറ്റുകളും, മരുന്നുകളും വിതരണം ചെയ്യും. മോന്‍സ് ജോസഫ് എം.എല്‍.എ പഠനോപകരണ വിതരണവും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ കിറ്റ് വിതരണവും , ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് ചികിത്സാസഹായ വിതരണവും നിര്‍വഹിക്കും. ഭദ്രാസന ബിഷപ് റോയി ഡേവിഡ് മാവുങ്കല്‍, ഉണ്ണിമിശിഹാ പള്ളി വികാരി ഫാ.ഫിലിപ്പ് രാമച്ചനാട്ട്,  പഞ്ചായത്ത് അംഗങ്ങളായ ബോബന്‍ മഞ്ഞളാമല, ശരത് ശശി, ഒരുമ പ്രസിഡന്റ് ജോസ് പ്രകാശ് കെ.കെ , സെക്രട്ടറി ശ്രുതി സന്തോഷ്, തുടങ്ങിയവര്‍ പ്രസംഗിക്കും.

Post a Comment

0 Comments