Breaking...

9/recent/ticker-posts

Header Ads Widget

കുഴികള്‍ നിറഞ്ഞ് പാലാ വലിയ പാലവും പരിസരവും.



കുഴികള്‍ നിറഞ്ഞ് പാലാ വലിയ പാലവും പരിസരവും. നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജനറല്‍ ആശുപത്രി ജംഗ്ഷനിലാണ് നിരവധി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ആശുപത്രി റോഡില്‍ നിന്നും കൊട്ടാരമറ്റം ഭാഗത്ത് നിന്നും പൊന്‍കുന്നം റോഡില്‍ നിന്നുമടക്കം ഒരേസമയം വാഹനങ്ങളെത്തുന്ന നാല്‍ക്കവലയില്‍ അടുത്തടുത്ത് രൂപംകൊണ്ട കുഴികള്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. കാര്‍, ബൈക്ക് തുടങ്ങിയ ചെറു വാഹനങ്ങള്‍ക്കും, വഴി യാത്രക്കാര്‍ക്കും കുഴികള്‍ ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പാലത്തില്‍ ഉണ്ടായിരിക്കുന്ന വലിയ കുഴികളില്‍ നിന്നും വഴിയാത്രക്കാരുടെമേല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. 

പാലാ ടൗണില്‍ നിന്നും പൊന്‍കുന്നം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍, പാലത്തിലെ കുഴികള്‍ ശ്രദ്ധയില്‍ പെടാതെ പെട്ടന്ന് കുഴിയില്‍ ചാടുന്നത് പതിവാണ്. ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാരാണ് കൂടുതലും അപകടത്തില്‍ പെടുന്നത്. നിരവധി ഇരുചക്രവാഹനയാത്രികര്‍ ഈ ഭാഗത്ത് അപകടത്തില്‍പെടുന്നതായി സമീപത്തുള്ള ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു. രാത്രികാലത്ത് ഇതുവഴിയെത്തുന്നരും കുഴിയുടെ ആഴമറിയാതെ കുഴിയില്‍ചാടുന്നുണ്ട്. മഴക്കാലത്തിന് മുന്‍പേ രൂപപ്പെട്ട കുഴികള്‍ മഴക്കാലംകൂടിയായതോടെ വെള്ളംനിറഞ്ഞ് വാഹനങ്ങള്‍ ചാടുന്നതോടെ കൂടുതല്‍ വലുതായിരിക്കുകയാണ്.

Post a Comment

0 Comments