കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയ കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് കൈത്താങ്ങായി കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ഏറ്റുമാനൂര്‍ യൂണിറ്റ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ പേരൂര്‍ ജെ.ബി.എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികള്‍ക്കാണ് കെഎച്ച്ആര്‍എയുടെ നേതൃത്വത്തില്‍ ബേബി ബെഡുകളും തൊട്ടിലുകളും നല്‍കിയത്. പേരൂര്‍ ഗവണ്‍മെന്റ് ജെബിഎല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിരവധി കുടുംബങ്ങള്‍ കുഞ്ഞുങ്ങളോടൊപ്പം കഴിയുന്നുണ്ട്.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഒന്നര വയസ്സുകാരനും മറ്റ് കുഞ്ഞുങ്ങളും ഈ ക്യാമ്പിലുണ്ട്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിക്ക് സുരക്ഷിതമായി കിടക്കാന്‍ തൊട്ടിലും വാങ്ങി നല്‍കി. ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കെഎച്ച്ആര്‍എ പ്രവര്‍ത്തകര്‍ ബേബി ബെഡുകളും തൊട്ടിലും എത്തിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഇവ ഏറ്റുവാങ്ങി. ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെഎച്ച്ആര്‍എ യൂണിറ്റ് പ്രസിഡന്റ് സുകുമാരന്‍ നായര്‍, സെക്രട്ടറി ബോബി തോമസ് എന്നിവരാണ് കുട്ടികള്‍ക്കാവശ്യമായ സഹായം എത്തിച്ചു നല്‍കിയത് .
0 Comments