കിടങ്ങൂര്‍ പികെവി വനിതാ ലൈബ്രറിയുടെ നേതൃത്വത്തില്‍ പോത്തന്‍ചാക്കോ കണ്ടാരപ്പള്ളില്‍ സ്മാരക അവാര്‍ഡ് വിതരണം സംഘടിപ്പിച്ചു. പികെവി വനിതാ ലൈബ്രറി സ്ഥാപകന്‍ കൂടിയായ എന്‍.എസ് ഗോപാലകൃഷ്ണനാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനായത്. ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ ഫ്രാന്‍സീസ് ജേര്‍ജ്ജ് എംപി യോഗം ഉദ്ഘാടനം ചെയ്ത് അവാര്‍ഡ് സമര്‍പ്പണം നടത്തി. ലൈബ്രറി പ്രസിഡന്റ് വി. ഗീത അധ്യക്ഷയായിരുന്നു. അഡ്വ മോന്‍സ് ജോസഫ് എംഎല്‍എ സ്‌നേഹസാന്ത്വന സന്ദേശം നല്കി.
കണ്ടാരപ്പള്ളില്‍ കുടുംബാഗമായ ഷീല സ്റ്റീഫന്‍ പോത്തന്‍ചാക്കോ അനുസ്മരണം നടത്തി. നിഷ ജോസ് കെ മാണി എന്‍എസ് ഗോപാലകൃഷ്ണനെ കുറിച്ച് പ്രഭാഷണം നടത്തി. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇഎം ബിനു, ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, താലൂക്ക് ലൈബ്രറി ജോയിന്റ് സെക്രട്ടറി സികെ ഉണ്ണികൃഷ്ണന്‍, ഫിലിപ്പ് കണ്ടാരപ്പള്ളില്‍, എംബി സുരേഷ് ബാബു, രാധാകൃഷ്ണകുറുപ്പ്, ലൈബ്രറി സെക്രട്ടറി ഷീലാറാണി തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments