സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. മെയ് 14 മുതല്‍ 20 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത് . പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് പ്രവേശനം . പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍ സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റ് ആയ hscap.kerala.gov.in. വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിയ്ക്കുന്നുണ്ട് .
20-ാം തീയതി വരെ അപേക്ഷിയ്ക്കാം. 24-ന് ട്രയല്‍ അലോട്ട്‌മെന്റ്റ് നടക്കും. ജൂണ്‍ 2 ന് ആണ് ആദ്യ അലോട്ട്‌മെന്റ്. 10 ന് രണ്ടാം അലോട്ട്‌മെന്റും 16 ന് മൂന്നാം അലോട്ട്‌മെന്റും നടക്കും. ജൂണ്‍ 18 ന് ക്ലാസുകള്‍ ആരംഭിയ്ക്കും. ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ഒഴിവുകള്‍ നികത്തും. ജൂലൈ 23 ന് പ്രവേശന നടപടി അവസാനിയ്ക്കും . സംസ്ഥാനത്ത് 424583 പേര്‍ എസ് എസ് എല്‍ സി വിജയിച്ചു. പ്ലസ് വണ്‍ 441887, VHSC 33030 , എന്നിങ്ങനെ 474912 സീറ്റുകള്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായി ഒരുക്കിയിട്ടുണ്ട്.
0 Comments