നീണ്ടൂര്‍ പ്രാലേല്‍ പാലം അപകട ഭീഷണിയില്‍. കാലപ്പഴക്കം മൂലവും മണ്ണിന്റെ ഘടനാപരമായ പ്രശ്നങ്ങളും മൂലം അപകടാവസ്ഥയില്‍ ആയിരിക്കുന്ന പ്രാലേല്‍ പാലം തകര്‍ച്ചയുടെ വക്കിലായിട്ട് ഏറെ നാളുകളായി. കോട്ടയം- കല്ലറ റൂട്ടില്‍, നീണ്ടൂര്‍ പഞ്ചായത്ത് ജംഗ്ഷന് കഴിഞ്ഞുള്ള ഭാഗത്താണ് അപകടാവസ്ഥയിലായ പ്രാലേല്‍ പാലം. വീതി കുറഞ്ഞ ഈ കലുങ്കിലൂടെ നിത്യേന ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നതിനാല്‍ താല്‍ക്കാലിക സംവിധാനം ആണ് നിലവിലുള്ളത്.
പാലത്തിന്റെ അപ്രോച്ച് റോഡില്‍ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. അപകടാവസ്ഥയിലായ പാലം പുനര്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി അടക്കമുള്ളവര്‍ പലവട്ടം ഉറപ്പു നല്‍കിയിരുന്നതാണ്. കലുങ്കിന്റെ അപകടാവസ്ഥയും വീതി കുറവും മൂലം ഇരുവശങ്ങളിലും നിന്ന് ഒരേസമയം വാഹനങ്ങളെത്തിയാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകുവാന്‍ കഴിയാത്ത സാഹചര്യമാമുള്ളത് മഴക്കാലമായതോടെ പാലത്തിന്റെ ഇരുഭാഗത്തും വള്ളിപ്പടര്‍പ്പുകള്‍ വളരുന്നതു മൂലം കാഴ്ചാപരിമിതിമൂലമുള്ള അപകട ഭീഷണിയും ഉയര്‍രുന്നുണ്ട്.
0 Comments