ലയണ്‍സ് മള്‍ട്ടിപ്പിള്‍ ബെസ്റ്റ് PRO പുരസ്കാരം അഡ്വ. ആര്. മനോജ് പാലായ്ക്ക് ലഭിച്ചു. കേരളത്തിലെ 14 റവന്യു ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് മള്‍ട്ടിപ്പിള്‍ 318 ലെ 5 ലയണ്‍സ് ഡിസ്ട്രിക്റ്റുകളിലെ മികച്ച പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2023-24 ലെ ബെസ്റ്റ് PRO പുരസ്കാരമാണ് അഡ്വ. ആര്. മനോജ് പാലായ്ക്ക് ലഭിച്ചത്. എറണാകുളം ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന കണ്‍വെന്‍ഷനില്‍ മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സുഷമ നന്ദകുമാറും, മുന്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ V.P നന്ദകുമാറും ചേര്‍ന്നാണ് പുരസ്കാരം സമ്മാനിച്ചത്.കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് 318 ബി യുടെ PRO ആണ് അഡ്വ.മനോജ് പാലാ.
0 Comments