PSWS അരുവിത്തുറ സോണ്‍ വാര്‍ഷികവും ബോധവത്കരണ ക്ലാസും അവാര്‍ഡ് ദാനവും അരുവിത്തുറ പള്ളി പാരിഷ് ഹാളില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം PSWS ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍ നിര്‍വഹിച്ചു. അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളിവികാരി . റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷനായിരുന്നു.
അരുവിത്തുറ FCC പ്രൊവിന്‍ഷ്യല്‍ ഹൗസ് മദര്‍ സി. ജാന്‍സി രാമരത്ത്, PSWS FPO ചെയര്‍മാന്‍ സിബി കണിയാംപടി, കളത്തൂക്കടവ് കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് സിബി പ്ലാത്തോട്ടം, സോണ്‍ കൗണ്‍സില്‍ അംഗം ലിന്‍സി കുന്നക്കാട്ട്, ജോജോ പ്ലാത്തോട്ടം, സോണ്‍ കോഡിനേറ്റര്‍ ശാന്തമ്മ ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു. 'കുടുംബങ്ങള്‍ ആധുനിക ലോകത്തില്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടര്‍ പി. എം. ചാക്കോ, സെമിനാര്‍ നയിച്ചു. വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച ഗ്രൂപ്പുകളെ ആദരിച്ചു. സോണ്‍ വാര്‍ഷികത്തോടനുബന്ധിച്ച് അഗ്രിമ പാലായുടെയും വിവിധ ഗ്രൂപ്പുകളുടെയും സ്റ്റാളുകള്‍, സ്‌നേഹഗിരി സിസ്റ്റേഴ്‌സിന്റെ നൈറ്റി മേള എന്നിവയും ഒരുക്കിയിരുന്നു.
0 Comments