Breaking...

9/recent/ticker-posts

Header Ads Widget

എസ്.പി പിള്ളയുടെ നാല്പതാമത് സ്മൃതി ദിനം ജൂണ്‍ 12 ന ആചരിക്കും



മലയാള ചലച്ചിത്ര ലോകത്തെ അനശ്വര കലാകാരനായിരുന്ന എസ്.പി പിള്ളയുടെ നാല്പതാമത്  സ്മൃതി ദിനം ജൂണ്‍ 12 ന ആചരിക്കും. എസ്.പി പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്മൃതി ദിനാചരണ ചടങ്ങുകള്‍ സമുചിതമായി ആചരിക്കുന്നതിനു വേണ്ടി സംഘാടക സമിതി രൂപീകരണം  നടന്നു. എന്‍.പി. സുകുമാരന്‍ ചെയര്‍മാനായും സിറില്‍ നരിക്കുഴി ജനറല്‍ കണ്‍വീനറായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു.

 യോഗം നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ.എസ്. ബിജു, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് പി.കെ. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ജഗദീഷ് സ്വാമി ആശാന്‍ , എം.കെ.സുഗതന്‍, ടി.പി. മോഹന്‍ദാസ്, ആര്‍. രവികുമാര്‍, ബെന്നി ഫിലിപ് , എ.ആര്‍ രവീന്ദ്രന്‍, കെ.എസ് ശശികുമാര്‍, ഷാജി തള്ളകം, വിദ്യ ആര്‍ പണിക്കര്‍, രാജേന്ദ്രകുമാര്‍ പി.ആര്‍, പി.എ മായിന്‍ ,ടോമി നരിക്കുഴി, ജോണ്‍ ജോസഫ്, ഇ.എന്‍ ഗോപാലകൃഷ്ണന്‍ ബെന്നി പൊന്നാരം, യു.പി ജോസ്, സുരേഷ് ബാബു പി ബി പ്രകാശ് മണി , ശ്രീലക്ഷ്മി, തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച്  10, 12 ക്ലാസുകളില്‍  എല്ലാ  വിഷയങ്ങള്‍ക്കും  എ പ്ലസ് കിട്ടിയ ഏറ്റുമാനൂര്‍ നഗര പരിധിയിലെ വിദ്യാര്‍ത്ഥികളെ ആദരിക്കും. 
വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ 13 ന് എസ്.പി പിള്ളയുടെ ശിഷ്യനും ട്രസ്റ്റ് സെക്രട്ടറിയുമായ ജി ജഗദീഷ് സ്വാമിയാശാനും സുഹൃത്തുക്കളും അഭിനയിച്ച  ജി.എം മനു സംവിധാനം ചെയ്യുന്ന ദി പ്രൊട്ടക്ടര്‍ എന്ന ചലച്ചിത്രം പ്രദര്‍ശനത്തിനെത്തും.

Post a Comment

0 Comments