Breaking...

9/recent/ticker-posts

Header Ads Widget

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും



ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും . വൈകിട്ട് മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി  വി.  ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. 2964 കേന്ദ്രങ്ങളിലായി  427021 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞവര്‍ഷം SSLC പരീക്ഷയില്‍ 99.69% പേര്‍ക്കായിരുന്നു വിജയം. 

 ഈ വര്‍ഷത്തെ പരീക്ഷ മാര്‍ച്ച് 3ന് ആരംഭിച്ച് മാര്‍ച്ച് 26നാണ് അവസാനിച്ചത്.  217696 ആണ്‍കുട്ടികളും 290325 പെണ്‍കുട്ടികളും ആണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് ഒട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായിരുന്നു ഉത്തരക്കടലാസ് പരിശോധന. ഏപ്രില്‍ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണ്ണയം നടത്തിയത്. വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം വിവിധ വെബ് സൈറ്റുകളിലൂടെ ഫലമറിയാം.

Post a Comment

0 Comments