SSLC പരീക്ഷയില്‍ ഉന്നത വിജയം നേടി പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 128 വര്‍ഷമായി പാലായില്‍ അനേകായിരങ്ങള്‍ക്ക് അറിവു പകര്‍ന്ന സ്‌കൂളില്‍ ഇക്കൊല്ലവും 100 ശതമാനം വിജയം നേടി. കോട്ടയം ജില്ലയിലെ ബോയ്‌സ് ഹൈസ്‌ക്കൂളുകളില്‍ ഒന്നാം സ്ഥാനവും നേടി.
പരീക്ഷയെഴുതിയ 142 വിദ്യാര്‍ത്ഥികളില്‍ 25 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ഉം, മൂന്നുപേര്‍ 9 എ പ്ലസും, രണ്ടുപേര്‍ 8 എ പ്ലസും നേടി. ഹെസ്മാസ്റ്റര്‍ ഫാ. റെജിമോന്‍ സ്‌കറിയായോടൊപ്പം അധ്യാപകരും മാതാപിതാക്കളും കുട്ടികളുമടങ്ങിയ ടീം സെന്റ് തോമസിന്റെ പ്രവര്‍ത്തനത്തെ മാനേജര്‍ ഫാ. ജോസ് കാക്കല്ലില്‍ അനുമോദിച്ചു.
0 Comments