Breaking...

9/recent/ticker-posts

Header Ads Widget

തിരുവനന്തപുരം ജില്ല ജേതാക്കളായി



പാലായില്‍ സെന്റ് തോമസ് കോളേജ് സ്വിമ്മിംഗ് പൂളില്‍ വെളളിയാഴ്ച ആരംഭിച്ച സംസ്ഥാന നീന്തല്‍ മത്സരത്തില്‍ 494 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ജേതാക്കളായി. 382 പോയിന്റ് നേടിയ എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്തെത്തി. പുരുഷ വിഭാഗത്തില്‍ 252പോയിന്റ്ും വനിതാവിഭാഗത്തില്‍ 164പോയിന്റും തിരുവനന്തപുരം നേടി.  എറണാകുളം ജില്ല വനിതാ വിഭാഗത്തില്‍ 194 പോയിന്റും പുരുഷ വിഭാഗത്തില്‍  164 പോയിന്റും നേടി. 


വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ എറണാകുളത്തിന്റെ അവാന്തിക പ്രദീപ് ഇന്ന് റെക്കോര്‍ഡ് നേടി. പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ ഗോകുല്‍ വി ഗോപനും വനിതാ വിഭാഗത്തില്‍ എറണാകുള ത്തിന്റെ ഹന്നാ എലിസബത്ത് സിയൊയുമാണ് വ്യക്തിഗത ജേതാക്കള്‍. പുരുഷവിഭാഗത്തിലും, വനിതാ വിഭാഗത്തിലും പാലക്കാട് റണ്ണറപ്പ് ആയി. വിജയികള്‍ക്ക്  കേരള ഒളിംപിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് രാജീവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Post a Comment

0 Comments