ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുറ്റത്ത് സ്ഥാപിച്ച ഗ്രോബാഗുകളിന് നട്ടുപിടിപ്പിച്ച് വളര്‍ത്തിയ വിവിധ ഇനങ്ങളില്‍പ്പെട്ട 35 കപ്പ ഇനങ്ങളുടെ വിളവെടുപ്പ് നടന്നു. പാലാ നഗരസഭാധ്യക്ഷന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജ്യത്ത് കൃഷിക്കാര്‍ക്ക് വേണ്ട പരിഗണന കിട്ടുന്നില്ലെന്നും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് പലപ്പോഴും വേണ്ടത്ര വില ലഭിക്കുന്നില്ല എന്നത് ഒരു പോരായ്മ ആണെന്നും തോമസ് പീറ്റര്‍ ചൂണ്ടിക്കാണ്ടി.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടക്കല്‍, കിടങ്ങൂര്‍ ഗ്രമ പഞ്ചായത്ത് പ്രസിഡന്റ് ബിനു , മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജോസിന് ബിനോ, സാവിയോ കാവുകാട്ട് , ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബോബിച്ചന് കിക്കോലില്‍, പ്രിന്‍സിപ്പാള്‍ ഫാ.സോമി മാത്യു, പി.റ്റി എ പ്രസിഡന്റ് സജു കൂടത്തിനാല്‍, ഹെഡ്മാസ്റ്റര് ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സെന്‍ അബ്രാഹം , ജോബി ജോര്‍ജ് , ബിജു എന്‍.ഫിലിപ്പ് , ജോബി ജോണ്‍, വിന്‍സ് ടോം, സോഫി സെബാസ്റ്റ്യന്‍, മരിയ ജോസഫ് , ആല്ബിന് ജോഷി, സി.ടെസ്ന എന്നിവര്‍ നേതൃത്വം നല്കി.
0 Comments