കോട്ടയം ജില്ലയിലെ കലാ അധ്യാപക പരിശീലന പരിപാടി പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ കലാ വിദ്യാഭ്യാസ പാഠപുസ്തകങ്ങള്‍ എത്തുകയാണ്. കലാസാക്ഷരതയുള്ള ഒരു സമൂഹ സൃഷ്ടിയാണ് ലക്ഷ്യമിടുന്നത്.
സംഗീതം, ചിത്രകല, നൃത്തം, നാടകം, സിനിമ എന്നീ അഞ്ചു മേഖലകളെ ഉള്‍ക്കൊള്ളിച്ചാണ് SCERTപാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വിവിധ പഠന പ്രവര്‍ത്തനങ്ങളാണ് അഞ്ചു ദിവസങ്ങളിലായി അധ്യാപകര്‍ പരിശീലിക്കുന്നത്. ശില്പനിര്‍മ്മാണം, സിനിമാ നിര്‍മ്മാണം, സംഗീതസംവിധാനം, സൂംബാ നൃത്തം തുടങ്ങിയവ വിവിധ സെഷനുകളിലായാണ് പരിശീലനം. കോട്ടയം ജില്ലയിലെ 85 കലാ അധ്യാപകര്‍ പാലാ BRC യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പരിശീലന പരിപാടിക്ക് സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ ജോഷി ടി സി , സാബു കെ ,സിനു v s , അഞ്ചു എസ് നായര്‍, ലതാ ജി ,ഏഞ്ചല്‍ ആന്റണി എന്നിവരാണ് നേതൃത്വംനല്‍കുന്നത്.
0 Comments