Breaking...

9/recent/ticker-posts

Header Ads Widget

LDF സര്‍ക്കാരിന്റെ 4-ാം വാര്‍ഷിക ദിനം UDF ന്റെ നേതൃത്വത്തില്‍ കരിദിനമായി ആചരിച്ചു



LDF സര്‍ക്കാരിന്റെ 4-ാം വാര്‍ഷിക ദിനം UDF ന്റെ നേതൃത്വത്തില്‍ കരിദിനമായി ആചരിച്ചു. UDF പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കരിങ്കൊടികളുമേന്തി പ്രതിഷേധപ്രകടനവും പ്രതിഷേധ യോഗവും നടത്തി.പ്രതിഷേധയോഗം മാണി C  കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. ജനദ്രോഹ നടപടികളും അഴിമതിയുമാണ് നാലാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട സര്‍ക്കാരെന്ന് പിണറായി സര്‍ക്കാരിനെ ചരിത്രം രേഖപ്പെടുത്തും. 

സംസ്ഥാനത്തിന്റെ പൊതുകടം ആറു ലക്ഷം കോടി രൂപയിലെത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ വിഴിഞ്ഞവും മെട്രോ പദ്ധതിയുമല്ലാതെ ഏതെങ്കിലും പുതിയ വന്‍കിട പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് LDF സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല . ഖജനാവില്‍ നിന്ന് പൊതുപണമെടുത്ത് ധൂര്‍ത്തും ആഘോഷവും നടത്തുകയാണെന്നും ചൂണ്ടിക്കാണ്ടി. യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. തോമസ് കല്ലാടന്‍, ജോര്‍ജ് പുളിങ്കാട്, എന്‍.സുരേഷ്, മോളി പീറ്റര്‍, ചാക്കോ തോമസ്, തോമസ് ഉഴുന്നാലില്‍, ആര്‍.സജീവ്, തങ്കച്ചന്‍ മുളങ്കുന്നം, സി.ജി വിജയകുമാര്‍, സന്തോഷ് കാവുകാട്ട്, ആര്‍. പ്രേംജി,  സന്തോഷ് മണര്‍കാട്ട്, സാബു എബ്രഹാം, തോമസ് ആര്‍.വി ജോസ്, ലാലി സണ്ണി, അനുപമ വിശ്വനാഥ്, എം.പി കൃഷ്ണന്‍ നായര്‍, സണ്ണി കാരിയപ്പുറം, മത്തച്ചന്‍ പുതിയിടത്തുചാലില്‍, ആനി ബിജോയി, ബിന്നി ചോക്കാട്ട്, കെ.ഗോപി, ജോബി കുറ്റിക്കാട്ട്, പ്രിന്‍സ് വി.സി, ബിജോയി എബ്രഹാം, ഷോജി ഗോപി, തോമസുകുട്ടി നെച്ചിക്കാട്ട്, ബിന്ദു  സെബാസ്റ്റ്യന്‍, ടി.ജെ ബെഞ്ചമിന്‍, സാബു അവുസേപ്പറമ്പില്‍, മായ രാഹുല്‍, ജോസ് വേരനാനി, ഷൈന്‍ പാറയില്‍, ടോം നല്ലനിരപ്പേല്‍, ജോഷി വട്ടക്കുന്നേല്‍, ജയിംസ് ജീരകത്ത്, രാഹുല്‍ പി.എന്‍ ആര്‍, ജ്യോതിലക്ഷ്മി, റോയി നാടുകാണി, രാജു കോനാട്ട്, രാജു കൊക്കോപ്പുഴ, ആല്‍ബിന്‍ ഇടമനശ്ശേരി, ടോണി തൈപ്പറമ്പില്‍, റോബി ഊടുപുഴ,മനോജ് വള്ളിച്ചിറ, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments