Breaking...

9/recent/ticker-posts

Header Ads Widget

1978 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു.



കൈപ്പുഴ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ 1978 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. സെന്റ് ജോര്‍ജസ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം  സെന്റ് ജോര്‍ജ്  ഫൊറോന പള്ളി വികാരി, ഫാദര്‍ സാബു മാലിതുരുത്തേല്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ  പ്രസിഡണ്ട് എന്‍.എസ് ജോണ്‍ അധ്യക്ഷത വഹിച്ചു.


 ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു, കൂട്ടായ്മ ഭാരവാഹികളായ എം.കെ ജ്ഞാനപ്രകാശ്, അഡ്വക്കേറ്റ് അപ്പുക്കുട്ടന്‍, ശാന്തമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ അധ്യാപക ശ്രേഷ്ഠനായിരുന്ന കൊച്ചു സാറിനെ ആദരിച്ചു. തുടര്‍ച്ചയായ മൂന്നാമത് വര്‍ഷമാണ് 78 ബാച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഒത്തുചേര്‍ന്നത്. വിദ്യാഭ്യാസ കാലഘട്ടത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് കളിയും ചിരിയും തമാശയുമൊക്കെ ആയാണ് പഴയ സഹപാഠികളുടെ ഒത്തു ചേരല്‍ നടന്നത്.

Post a Comment

0 Comments