Breaking...

9/recent/ticker-posts

Header Ads Widget

കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബിന്റെ 2025-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം



കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബിന്റെ 2025-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം  ജൂണ്‍ 29 ഞായറാഴ്ച വൈകിട്ട് ഏഴു മണിക്ക് ക്ലബ്ബിന്റെ ഹാളില്‍ നടക്കും.. ലയണ്‍ ഡിസ്ട്രിക്റ്റ് 318 B യുടെ മുന്‍ ഗവര്‍ണര്‍ PMJF ലയണ്‍ ജോയ് തോമസ്, പവ്വത്തില്‍ ഇന്‍സ്റ്റലേഷന്‍ നിര്‍വഹിക്കും. 

പുതിയ ഭരണ സമിതിയുടെ പ്രസിഡന്റ് ലോയിറ്റ് ജോസഫ് പുതിയടം, സെക്രട്ടറി  റോയ് ഫ്രാന്‍സിസ് താന്നികേകമറ്റത്തില്‍, ട്രഷറര്‍ ജോര്‍ജ് T. M താഴത്തുവീട്ടില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ജോസ് ജോസഫ് ആനക്കല്ലുങ്കല്‍ എന്നിവര്‍ ചുമതലയേറ്റെടുക്കും.മാണി സി. കാപ്പന്‍ MLA ക്ലബ്ബിന്റെ അടുത്ത വര്‍ഷത്തേക്കുള്ള പ്രൊജക്ടുകള്‍ ഉദ്ഘാടനം ചെയ്യും. ഡയാലിസിസ് കിറ്റുകളുടെ വിതരണം, രാമപുരം കുഞ്ഞച്ചന്‍ മിഷന്‍സ്‌റി ഭവന് കെട്ടിട നിര്‍മ്മാണ ധന  സഹായം, പ്രമേഹ രോഗികള്‍ക്കായി  medicard പ്രൊജക്റ്റ്, മെഗാ മെഡിക്കല്‍ ക്യാമ്പ്, ബ്ലഡ് ഡോണേഷന്‍ ക്യാമ്പുകള്‍,സ്‌കൂള്‍  ബോധവത്കരണ ക്ലാസുകള്‍, ലഹരിയ്‌ക്കെതിരെ അവബോധന ക്ലാസുകള്‍, , വൃദ്ധ മന്ദിരങ്ങളില്‍ വിശപ്പു രഹിത പ്രൊജക്ടുകള്‍, മാലിന്യ നിര്‍മാര്‍ജന പ്രൊജക്ടുകള്‍, തുടങ്ങി വൈവിധ്യമാര്‍ന്ന  പരിപാടികളാണ് ഈ വര്‍ഷം നടപ്പാക്കുന്നത്. യുവജനങ്ങള്‍ക്കായി വിവിധ പരിപാടികള്‍ ഈ വര്‍ഷം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ലയണ്‍സ് ഭാരവാഹികളായ  ലോയിറ്റ് ജോസഫ് പുതിയിടം റോയ് ഫ്രാന്‍സിസ്,  ജോര്‍ജ് TM താന്നിക്കമറ്റത്തില്‍, അഡ്വ ജോസ് ജോസഫ്, ഷാജി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments