പ്ലസ് വണ്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി വരവേല്‍പ്പ് 2025 ഏറ്റുമാനൂര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ Dr. ബീന.എസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം ബിബീഷ് ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാധിക, VHSE പ്രിന്‍സിപ്പാള്‍ റെനി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒന്നാം വര്‍ഷ ക്ലാസുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ പരിപാടികളും വരവേല്‍പ് 2025 നോടനുബന്ധിച്ച് നടന്നു.
0 Comments