കെപിഎംഎസ് കോട്ടയം യൂണിയനിലെ അമയന്നൂര്‍, മണര്‍കാട്, ളാക്കാട്ടൂര്‍, അയര്‍ക്കുന്നം ശാഖകളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് ജൂണ്‍ 29 ന് നടക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1:30ന് അയര്‍ക്കുന്നം മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍. വെച്ച് നടത്തുന്ന ബോധവത്കരണ ക്ലാസ് അയര്‍ക്കുന്നം എസ്എച്ച്ഒ. അനൂപ് ജോസ് ഉദ്ഘാടനം ചെയ്യും. പാമ്പാടി റെയിഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ നിബിന്‍ നെല്‍സണ്‍ ക്ലാസിന് നേതൃത്വം വഹിക്കും. വിദ്യാര്‍ത്ഥികള്‍ വരച്ച ലഹരി വിരുദ്ധ ചിത്രങ്ങളുടെയും പോസ്റ്ററുകളുടെയും പ്രദര്‍ശനവും നടക്കുമെന്ന്
ചീഫ് കോര്‍ഡിനേറ്റര്‍ എന്‍.കെ റെജി അമയന്നൂര്‍, ചെയര്‍മാന്‍ കെ.ആര്‍ സുനില്‍ ളാക്കാട്ടൂര്‍, ജനറല്‍ കണ്‍വീനര്‍ ഇ.പി ഉദയകുമാര്‍ അയര്‍ക്കുന്നം എന്നിവര്‍ അറിയിച്ചു.
0 Comments