Breaking...

9/recent/ticker-posts

Header Ads Widget

റൈസിംഗ് പൂഞ്ഞാര്‍ 2k25 നിക്ഷേപ സംഗമം ഈരാറ്റുപേട്ടയില്‍ നടന്നു.



പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്റെ  വികസനക്കുതിപ്പിനായി റൈസിംഗ് പൂഞ്ഞാര്‍ 2k25 നിക്ഷേപ സംഗമം ഈരാറ്റുപേട്ടയില്‍ നടന്നു. വ്യവസായമന്ത്രി രാജീവ് ഉദ്ഘാടനം ചെയ്തു.  സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ MLA അധ്യക്ഷനായിരുന്നു.  മന്ത്രി റോഷി അഗസ്റ്റ്യന്‍ പ്രദര്‍ശന സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു. 


ജോസ് മാണി MP അഗ്രോ ഫുഡ് പാര്‍ക്ക് ലോഗോ പ്രകാശനം നിര്‍വഹിച്ചു. പൂഞ്ഞാറിലെ വികസന സാധ്യതകളെക്കുറിച്ച്  ചര്‍ച്ച ചെയ്യാന്‍ പ്രമുഖ കമ്പനിളെ പ്രതിനിധീകരിച്ച്  സംരംഭകര്‍ സംഗമത്തില്‍ പങ്കെടുത്തു. 308 സംരംഭകരില്‍ നിന്നായി 2400 കോടിയോളം രൂപയുടെ താല്പര്യ പത്രങ്ങള്‍ ലഭിച്ചു. ടൂറിസം, ഫുഡ് പ്രോസസിംഗ്, ഐ.ടി. തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്തു. സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ MLA ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments