Breaking...

9/recent/ticker-posts

Header Ads Widget

പ്ലസ് വണ്‍ പ്രവേശനം മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 4688 മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു.



പ്ലസ് വണ്‍ പ്രവേശനം മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 4688 മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഏകജാലക പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം ചൊവ്വാഴ്ച അവസാനിച്ചു.  87,928 പേര്‍ക്കാണ് മൂന്നാംഘട്ടത്തില്‍ പുതുതായി അലോട്ട്‌മെന്റ് ലഭിച്ചത്. 
 3 അലോട്ട്‌മെന്റുകളിലൂടെ 3,16507 മെറിറ്റ് സീറ്റുകളില്‍ 3,12,908  എണ്ണത്തിലേക്കുള്ള അലോട്ട്‌മെന്റ് പൂര്‍ത്തിയായി. ശേഷിക്കുന്നത് 4688 മെറിറ്റ് സീറ്റുകളാണ്. പ്ലസ് വണ്‍ ക്ലാസുകള്‍ ബുധനാഴ്ച ആരംഭിക്കും. അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടികള്‍ ജൂണ്‍ 28ന് തുടങ്ങും.  നിലവില്‍ ഒഴിവുള്ള സീറ്റുകള്‍ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം നേടാത്ത സീറ്റുകള്‍ കമ്മ്യൂണിറ്റി മാനേജ്‌മെന്റ് സ്‌പോര്‍ട്‌സ് കോട്ടയില്‍ ബാക്കിവരുന്ന സീറ്റുകള്‍ എന്നിവ ചേര്‍ത്തായിരിക്കും ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഒഴിവുകള്‍ പ്രസിദ്ധീകരിക്കുന്നത്.

Post a Comment

0 Comments