മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമിജിയുടെ സാന്നിധ്യത്താല്‍ ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു. ആര്‍ഷസംസ്‌കൃതിയുടെ വിജ്ഞാന മഹോത്സവമായി മാറിയ ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സ്‌കൂളിലെ പ്രവേശനോത്സവം ശ്രദ്ധേയമായി. പ്രയാഗ് രാജ് മഹാകുംഭ മേളയില്‍ വെച്ച് കാളികാ പീഠം ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വര്‍ ആയി അവരോധിതനായ മലയാളി കൂടിയായ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് മീനച്ചില്‍ താലൂക്കില്‍ ആദ്യമായി എത്തിയ ചടങ്ങു കൂടിയായിരുന്നു ഇത്. മഹാമണ്ഡലേശ്വറെ പാറേക്കാവ് ക്ഷേത്രത്തില്‍ നിന്നും പൂര്‍ണ്ണ കുംഭം നല്‍കി പാദപൂജ ചെയ്ത് സ്വീകരിച്ചു.
പ്രവേശനാത്സവത്തിന്റെ ഉത്ഘാടനം സ്വാമിജി നിര്‍വഹിച്ചു. ജ്ഞാനത്തിന് പ്രാധാന്യമുള്ള ഒരിടം ഭാരതത്തെപ്പോലെ മറ്റെങ്ങുമില്ലെന്നും ആര്‍ഷസംസ്‌കാരത്തെ അറിഞ്ഞുള്ള പഠനം കുട്ടികള്‍ക്ക് ദിശാബോധം നല്‍കുമെന്നും അംബികാ വിദ്യാഭവന്‍ അതിന് മാതൃകയാണെന്നും സ്വാമിജി സൂചിപ്പിച്ചു. അംബികാ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ. എന്‍ കെ മഹാദേവന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിനി അഡ്വ. ഗോപികാ കൃഷ്ണ അക്ഷരദീപം നല്‍കി പുതിയതായി ചേര്‍ന്ന കുട്ടികളെ വരവേറ്റു. സ്‌കൂള്‍ ട്രസ്റ്റ് അംഗം കൂടിയായ കേണല്‍ കെ.എന്‍.വി ആചാരിയെ ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.എസ്. പ്രദീഷ്, മാനേജര്‍ ടി.എന്‍ സുകുമാരന്‍ നായര്‍, അഡ്മിനിസ്ട്രേറ്റര്‍ ബിജു കൊല്ലപ്പിള്ളി, ജോയിന്റ് സെക്രട്ടറി ഡോ. വിനയകുമാര്‍ ബി, പി.ടി.എ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാര്‍, മാതൃസമിതി പ്രസിഡന്റ് രോഹിണി കെ.ജി. എന്നിവര്‍ സംസാരിച്ചു
0 Comments