കുറവിലങ്ങാട് ഭാരത് മാത കോളേജ് കനക ജൂബിലി നിറവില്‍. പാരലല്‍ കോളേജായി പ്രവര്‍ത്തനം ആരംഭിച്ച് നഴ്‌സിംങ്ങ്, പാരാമെഡിക്കല്‍സ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഭാരത് മാതാ കോളേജ് കനക ജൂബിലി ആഘോഷം ജൂണ്‍ 14 ശനിയാഴ്ച നടക്കും. രാവിലെ 11 മണിക്ക് കുറവിലങ്ങാട് മുത്തിയമ്മ ഹാളില്‍ നടക്കുന്ന സമ്മേളനം കെ.മുരളീധരന്‍ എക്‌സ് എം പി ഉദ്ഘാടനം ചെയ്യും. സ്ഥാപക ഡയറക്ടര്‍ ജെ. പുതിയിടം അദ്ധ്യക്ഷത വഹിക്കും. മോന്‍സ് ജോസഫ് എം.എല്‍ എ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ആര്‍ച്ച് പ്രീസ്റ്റ് ഫാ.തോമസ് മേനാച്ചേരി തുടങ്ങിയവര്‍ പങ്കെടുക്കും.
എസ്.എസ് എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയംനേടിയവരെയും നൂറു ശതമാനം വിജയം നേടിയ കുറവിലങ്ങാട് ബോയ്‌സ്, ഗേള്‍സ് ഹൈസ്‌ക്കൂളുകളിലെ അധ്യാപകരെയും ചടങ്ങില്‍ ആദരിയ്ക്കും. പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഡിഷ്ണറി വിതരണം ചെയ്യുമെന്നും സംഘാടകര്‍ കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഡയറക്ടര്‍ ജോസഫ് പുതിയിടം, സിബി സെബാസ്റ്റ്യന്‍ കരോട്ടെക്കുന്നേല്‍, ബിജു കുര്യന്‍, ഷിബി തോമസ് വെള്ളായി പറമ്പില്‍, മാത്യു പാറ്റാനി, ജാന്‍സി ജോര്‍ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു





0 Comments