റോട്ടറി ക്ലബ്ബ് ഫസ്റ്റ് സോണല്‍ ക്യാബിനറ്റ് മീറ്റിംഗ് പാലായില്‍ നടന്നു. ക്രിയേറ്റ് യുവര്‍ ഓണ്‍ ലെഗസി , പ്രൊജക്റ്റ് ഓപ്പോള്‍ എന്നിവയാണ് ഈ വര്‍ഷം റോട്ടറി ക്ലബ്ബ് നടപ്പാക്കുന്നത്. യോഗത്തില്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ ആന്റണി ജെ. വൈപ്പന അധ്യക്ഷനായിരുന്നു. നിയുക്ത ഗവര്‍ണര്‍ Dr. Teena Antony യോഗം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജൂലൈ മുതല്‍ ആരംഭിക്കും.
നിയുക്ത ഗവര്‍ണര്‍ Dr. ടീന ആന്റണി ഈ വര്‍ഷത്തെ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ശാക്തീകരിക്കപ്പെടുമ്പോള്‍, സ്ത്രീകള്‍ക്ക് സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാനും വിദ്യാഭ്യാസം നേടാനും കരിയര്‍ കെട്ടിപ്പടുക്കാനും ലിംഗസമത്വം ഉറപ്പാക്കാനും കഴിയുമെന്ന് അവര്‍ പറഞ്ഞു.സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് വിവിധ പദ്ധതി ആണ് നടപ്പാക്കുന്നതെന്ന് ഓപ്പോള്‍ പ്രൊജക്റ്റ് ചെയര്‍ പേഴ്‌സണ്‍ നിഷ ജോസ് കെ.മാണി പറഞ്ഞു.ഓപ്പോള്‍-ഡിസ്ട്രിക്ട് പ്രോജക്റ്റ് 2025-26 ലോകത്തില്‍ അര്‍ത്ഥവത്തായ ഒരു മുദ്ര പതിപ്പിക്കുന്നതിനും നിങ്ങളുടെ സ്വന്തം പൈതൃകം സൃഷ്ടിക്കുന്നതിനുമുള്ള ശക്തമായ വഴികള്‍ നല്‍കുമെന്നും നിഷ പറഞ്ഞു. യോഗത്തില്‍ സെലിന്‍ റോയ്, Dr. മാത്യു, തോമസ്, അസിസ്റ്റന്റ് ഗവര്‍ണര്‍ ടെസ്സി മൂലയില്‍ റോട്ടറി പബ്ലിക് ഇമേജ് ചെയര്‍മാന്‍ സന്തോഷ് മാട്ടേല്‍ എന്നിവര്‍ സംസാരിച്ചു.
0 Comments