കുടക്കച്ചിറയില്‍ വേരുകള്‍ ദ്രവിച്ചു മറിഞ്ഞു വീഴാറായ ആഞ്ഞിലി മരം വെട്ടി നീക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഒരപ്പുഴിക്കാട്ട് തോടിന്റെ ഇടിയില്‍ നിന്നിരുന്ന രണ്ട് ആഞ്ഞിലി മരങ്ങള്‍ സമീപവാസികള്‍ക്ക് ആശങ്കയായി മാറിയ വാര്‍ത്ത സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മരം മറിഞ്ഞു വീണാല്‍ തങ്ങളുടെ വീടുകള്‍ തകരുമോയെന്ന ആശങ്കയിലായിരുന്ന ഓലിക്കല്‍ ജോര്‍ജിന്റെയും ചാത്തങ്കഴയകല്‍ സെബാസ്റ്റ്യന്റെയും സമീപവാസികളുടെയും പരാതി അധികൃതര്‍ പരിഗണിച്ചിരുന്നില്ല. പിന്നീട് മരം വെട്ടി നീക്കാന്‍ ടെന്‍ഡര്‍ ഉറപ്പിച്ചെങ്കിലും കരാറുകാരനും മരം വെട്ടി നീക്കാന്‍ തയ്യാറായിരുന്നില്ല. കാലവര്‍ഷക്കാലത്തെ അപകട ഭീഷണി മാധ്യമ വാര്‍ത്തകളിലൂടെയും പ്രദേശവാസികളുടെ പരാതികളിലൂടെയും അധികൃതരുടെ കണ്ണ് തുറപ്പിച്ചതോടെ പഞ്ചായത്ത് ഇടപെടുകയും കരാറുകാരന്‍ തടിവെട്ടി നീക്കാന്‍ നടപടി ആരംഭിക്കുകയുമായിരുന്നു.
0 Comments