Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ ചോര്‍ന്നൊലിക്കുന്ന വെയിറ്റിംഗ് ഷെഡ് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു.



കിടങ്ങൂരില്‍ ചോര്‍ന്നൊലിക്കുന്ന വെയിറ്റിംഗ് ഷെഡ് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. പഴയ റോഡില്‍ പഞ്ചായത്ത് ഓഫീസിനു എതിര്‍വശത്തായി പാലാ ഭാഗത്തേക്കുള്ള ബസുകളുടെ  സ്റ്റോപ്പിലെ  വെയിറ്റിംഗ് ഷെഡാണ് ശോച്യാവസ്ഥയിലായത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മേല്‍ക്കുരയിലെ ഷീറ്റുകള്‍ തകര്‍ന്ന് ഇരപ്പിടങ്ങളിലേക്കാണ് മഴവെള്ളം വീഴുന്നത്.

  വെയിറ്റിംഗ് ഷെഡിനു പിന്‍ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ക്കൂരയില്‍ നിന്നുള്ള വെള്ളവും ഇപ്പോള്‍ വെയിറ്റിംഗ് ഷെഡിലേക്കാണ് വീഴുന്നത്. കനത്ത മഴയില്‍ ബസ് കാത്തു നില്‍ക്കുന്നവര്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വെയിറ്റിംഗ് ഷെഡിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് കയറിനില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്. പാലാ, കടപ്ലാമറ്റം,  ഉഴവൂര്‍  ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന വെയിറ്റിംഗ് ഷെഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണുയരുന്നത്.

Post a Comment

0 Comments