Breaking...

9/recent/ticker-posts

Header Ads Widget

എസ്.പി പിള്ള സ്മരണിക പ്രകാശനം നടന്നു.



എസ്.പി പിള്ള സ്മാരക ട്രസ്റ്റിന്റെ അഭിമുഖത്തില്‍ ജൂണ്‍ 12ന്  എസ്.പി പിള്ള സ്മൃതി ദിന ആചരണത്തിന്റെ ഭാഗമായി ട്രസ്റ്റ് പ്രസിദ്ധീകരിച്ച എസ്.പി പിള്ള സ്മരണിക പ്രകാശനം നടന്നു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ രശ്മി ശ്യാം , സുരേഷ് വടക്കേടം എന്നിവര്‍ക്ക്  നല്‍കി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എന്‍.പി സുകുമാരന്‍ അധ്യക്ഷത വഹിച്ചു.


 സെക്രട്ടറി ജി ജഗദീഷ് , ജനറല്‍ കണ്‍വീനര്‍ സിറിള്‍ ജി നരിക്കുഴി. അഡ്വ. റ്റി.പി മോഹന്‍ദാസ്, പി.എ മായിന്‍,ജി പ്രകാശ്, എം.കെ സുഗതന്‍ , കെ എസ് ശശിധരന്‍, ടോമി നരിക്കുഴി, ബെന്നി ഫിലിപ് , എ.ആര്‍ രവീന്ദ്രന്‍, ഇ.എന്‍ ഗോപാലകൃഷ്ണന്‍, പ്രകാശ് മണി , പി.ബി സുരേഷ് ബാബു യു.പി ജോസ്, ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ജൂണ്‍ 12 വ്യഴാഴ്ച 3.30 ന് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടത്തുന്ന എസ്.പി പിള്ള സ്മൃതി ദിനാചരണം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സി.റ്റി അരവിന്ദ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. സിനിമാതാരം കോട്ടയം രമേശിന് എസ്.പി പിള്ള സ്മാരക നടന പുരസ്‌കാരംസമ്മാനിക്കും.

Post a Comment

0 Comments