പാലാ സെന്റ് തോമസ് കോളേജില്‍ 14 ദിവസമായി നടന്നു വന്ന പരിസ്ഥിതി ദിന ആഘോഷ പരിപാടികള്‍ക്ക് സമാപനം. പരിസ്ഥിതി സംരക്ഷണത്തിന്റ പ്രാധാന്യവും ഇക്കാര്യത്തില്‍ സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധ പതിയേണ്ടതിന്റെ ആവശ്യകതയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് സഫലം 2025 ദ്വിവാര പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ നടന്നത്. സമാപനയോഗം കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും അതില്‍ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് പുലര്‍ത്തുന്ന പ്രതിബദ്ധതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാലാ സെന്റ് തോമസ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരുപതോളം വ്യത്യസ്ത പ്രോഗ്രാമുകളാണ് സംഘടിപ്പിച്ചത്. ഫലവൃക്ഷ തൈ നടല്‍ , റോഡു വൃത്തിയാക്കല്‍ ,പരിസ്ഥിതി കോണ്‍ഫറന്‍സ്, വേസ്റ്റ് മാനേജ്‌മെന്റ് കാമ്പയ്ന്‍, എനര്‍ജി കണ്‍സര്‍വേഷന്‍ ടീം ഫോര്‍മേഷന്‍, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ നാച്ചുറോപതി ട്രീറ്റ്‌മെന്റ് പരിചയപ്പെടല്‍ , സാഹിത്യമത്സരങ്ങള്‍ ,പോസ്റ്റര്‍ മേക്കിങ് , പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സഫലം 2025ന്റെ ഭാഗമായി നടത്തി. സമാപന സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ സിബി ജെയിംസ് അധ്യക്ഷനായിരുന്നു, ബോട്ടണി വിഭാഗം HOD ഡോക്ടര്‍ ടോജി തോമസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോക്ടര്‍ പ്രിന്‍സി ഫിലിപ്പ്, ഡോ ആന്റോ മാത്യു എന്നിവര്‍ സംസാരിച്ചു.
0 Comments