പാലാ മഹാത്മാ ഗാന്ധി ഗവ. എച്ച്.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു. വരവേല്‍പ് 2025 ന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ നിര്‍വഹിച്ചു. അനില്‍കുമാര്‍ പി.ബി. സ്വാഗതമാശംസിച്ചു. എസ്.എം.സി. ചെയര്‍മാന്‍ ജി ശിവദാസ് അധ്യക്ഷനായിരുന്നു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ജോസ് ജെ ചീരാംകുഴി, ഹെസ്മിസ്ട്രസ് ശ്രീകല പി , ജോമിസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ജയകുമാരി വി.ആര്‍. താങ്ങായി-തണലായി മികവാര്‍ന്ന രക്ഷാകര്‍തൃത്വം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ലാസ്സുകള്‍ ഡോ സാബു ഡി മാത്യു നയിച്ചു.
0 Comments