Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാതല ലോക രക്തദായക ദിനാചരണവും, മെഗാ രക്തദാന ക്യാമ്പും



ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും, പാലാ ബ്ലഡ് ഫോറത്തിന്റെയും, പാലാ സെന്റ് തോമസ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റേയും നേതൃത്വത്തില്‍ ജില്ലാതല ലോക രക്തദായക ദിനാചരണവും, മെഗാ രക്തദാന ക്യാമ്പും പാലായില്‍ നടന്നു. പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നെ രക്തദായക ദിനാചരണ സമ്മേളനം DMO ഡോ എന്‍ പ്രിയ ഉദ്ഘാടനം ചെയ്തു


സുരക്ഷിതമായ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക,  രക്തദാനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദിനാചരണം ലക്ഷ്യമിടുന്നതെന്ന്  ഡോക്ടര്‍ എന്‍ പ്രിയ പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിബി ജെയിംസ്  അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ ദിനാചരണ സന്ദേശം നല്‍കി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പാലാ പാലാബ്ലഡ് ഫോറം ജനറല്‍കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു, ആരോഗ്യകേരളം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.ആര്‍ വിനീഷ്, ഡെപ്യൂട്ടി മാസ്സ് ഇന്‍ ചാര്‍ജ് ജി.ജയരാജ്, സിബി മാത്യു പ്ലാത്തോട്ടം, ഡോ മാമച്ചന്‍, സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ ആലീസ് ഔസേപ്പറമ്പില്‍, സജി വട്ടക്കാനാല്‍ , ജയ്‌സണ്‍ പ്ലാക്കണ്ണി, ഷാജി തകിടിയേല്‍, സൂരജ് പാലാ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മെഗാ രക്തദാന ക്യാമ്പ് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കും ഭരണങ്ങാനം ഐഎച്ച്എം ബ്ലഡ് ബാങ്കുമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ക്യാമ്പില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആദ്യമായി രക്തദാനം നടത്തിയതും ശ്രദ്ധേയമായി.

Post a Comment

0 Comments