Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണ പരിപാടികള്‍



ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണ പരിപാടികള്‍ നടന്നു. 
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിനി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികള്‍ക്കായി സ്‌കൂള്‍ ലീഡര്‍ റോസ് കുര്യന്‍ അവതരിപ്പിച്ചു. ലഹരി വിരുദ്ധ  പ്രതിജ്ഞയെടുത്ത ശേഷം ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി  ഫ്‌ലാഷ് മോബും കവിതയും കുട്ടികള്‍ അവതരിപ്പിച്ചു. പ്രസംഗ മത്സരം,  പോസ്റ്റര്‍ മത്സരം,  ലഹരിവിരുദ്ധ പ്രദര്‍ശനം എന്നിവയും നടന്നു.

Post a Comment

0 Comments