മികവു തെളിയിച്ച സാഹിത്യകാരികള്‍ക്ക് ഉഴവൂര്‍ ഈസ്റ്റ്, കലാമുകുളം ജയ് ശ്രീറാം തീര്‍ത്ഥ യാത്ര സംഘത്തിന്റ ആദരവ്. സുധാ മോഹന്‍, സുജിത വിനോദ് എന്നിവരെയാണ് കെട്ടിയൂര്‍ യാത്രക്കിടയില്‍ പൊന്നാടയണിയിച്ച് ആദരിച്ചത്.
ഗുരു നിത്യ ചൈതന്യ യതിയുടെ ദൈവം സത്യമോ മിഥ്യയോ എന്ന പുസ്തകത്തെക്കുറിച്ച് തയ്യാറാക്കിയ പ്രബന്ധത്തിന് ഇന്റര്‍നാഷണല്‍ ലെവല്‍ അവാര്‍ഡും, കുമാരനാശാന്റെ ഗ്രാമ വൃക്ഷത്തിലെ കുയില്‍ എന്ന സിനിമയുടെ ആസ്വാദന കുറിപ്പിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെയും പുരസ്‌കാരങ്ങളും നേടിയ സുധാ മോഹന്‍ മൂവാറ്റുപുഴ, ശലഭ ഗീതം എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവും, നിരവധി മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്കു ഗാനരചന നടത്തുകയും ചെയ്തിട്ടുള്ള സുജിതാ വിനോദ് അരീക്കര എന്നിവരെയാണ് ആദരിച്ചത്.
0 Comments