Breaking...

9/recent/ticker-posts

Header Ads Widget

ചെമ്പിളാവ് വട്ടംപറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികോത്സവം



ചെമ്പിളാവ് വട്ടംപറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. 40-ാമത് പ്രതിഷ്ഠാ വാര്‍ഷിക ചടങ്ങുകളില്‍ ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് മലമേല്‍ കൃഷ്ണന്‍ നമ്പൂതിരി,  മേല്‍ശാന്തി വെങ്ങല്ലൂര്‍ സോമശര്‍മ്മന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ രാവിലെ മഹാഗണപതി ഹോമവും തുടര്‍ന്ന് പഞ്ചവിംശതി കലശപൂജ, നക്ഷത്ര നാമ കലശപൂജ എന്നിവ നടന്നു. രാവിലെ 11 ന് ബ്രഹമ കലശാഭിഷേകം , പരികലശാഭിഷേകം എന്നിവ നടന്നു. ദര്‍ശന പ്രധാനമായ കലശാഭിഷേക ചടങ്ങുകളെത്തുടര്‍ന്ന് ഉച്ചപൂജ, പ്രസാദമൂട്ട് എന്നിവ നടന്നു. നിരവധി ഭക്തര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.



Post a Comment

0 Comments