പാലായില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ മറവില്‍ പണം തട്ടിയെടുക്കാനുള്ള ശ്രമം പാളി. പാലായില്‍ ബിസിനസുകാരനായ രാജു ആലക്കപള്ളിയെയാണ് വെര്‍ച്ചല്‍ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ബോംബെ ടെലികോം സര്‍വീസില്‍ നിന്ന് എന്ന വ്യാജേന ഫോണില്‍ കൂടി അറസ്റ്റ് തട്ടിപ്പുകാര്‍ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ പേരില്‍ ഒരു സിം കാര്‍ഡ് ബോംബെയില്‍ ഉണ്ടെന്നും അതില്‍ നിന്നും മറ്റുള്ളവര്‍ക്ക് അനാവശ്യ മെസേജുകള്‍ അയക്കുന്നതായുള്ള പരാതിയുണ്ടെന്നും പറഞ്ഞതാണ് അറസ്റ്റിന് ശ്രമിച്ചത്.
പലതവണ ഫോണില്‍ വിളിച്ച് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഉടന്‍ ബോംബെയില്‍ എത്തണമെന്നും സ്റ്റേറ്റ്‌മെന്റ് എടുക്കണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നാണ് ആദ്യം ഫോണില്‍ കൂടെ ഇവര്‍ അറിയിച്ചത്. തുടര്‍ന്ന് രാജു പാലാ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ വീഡിയോ കോള്‍ വിളിക്കുകയും സ്റ്റേറ്റ്‌മെന്റ് എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പാലാ പോലീസ് സ്റ്റേഷന്‍ പിആര്‍ഒ യുമായ നിസ്സ വീഡിയോ കോള്‍ എടുത്തപ്പോള്‍ മുംബൈ പോലീസില്‍ നിന്നാണ് വിളിക്കുന്നതെന്നും രാജുവിനെതിരെ കേസുണ്ടെന്നും പറഞ്ഞു. താന്‍ കേരള പോലീസ് ആണെന്ന് പറഞ്ഞതോടെ തട്ടിപ്പ്കാരന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
0 Comments