സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി റീജണല്‍ ബിസിനസ് ഓഫീസിന്റെയും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റേയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെ എഴുപത് വിദ്യാര്‍ത്ഥികളുടെ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 70-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യയൊട്ടാകെ എഴുപതിനായിരം പേരുടെ രക്തദാന ക്യാമ്പ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് കാഞ്ഞിരപ്പള്ളിയില്‍ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
എഴുപത് പേരുടെ ആയിരം രക്തദാന ക്യാമ്പിലൂടെ എഴുപതിനായിരം പേരുടെ രക്തം ശേഖരിച്ച് ബ്ലഡ് ബാങ്കുകള്‍ക്ക് നല്‍കുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യം. ലയണ്‍സ് -എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.
കോളേജ് ഓഡിറ്റോറിയത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ സീമോന്‍ തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജണല്‍ മാനേജര്‍ അനിതാ പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഗ്രാസന്നാ ജോയി മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വിനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നല്‍കി . കോളേജ് ബര്‍സാര്‍ റവ.ഡോ. മനോജ് പാലക്കുടി , എസ്ബിഐ കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജര്‍ യദു കെ മാണി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യന്‍, വോളണ്ടിയര്‍ സെക്രട്ടറി ആല്‍ബിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. എസ്ബിഐ റീജണല്‍ ഓഫീസ് മാനേജര്‍ ജയകൃഷ്ണന്‍ റ്റി.എന്‍, കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജര്‍ ഗയിന്‍ റ്റി ജോയി, ഡോക്ടര്‍ ജോജി മാത്യു, സിസ്റ്റര്‍ അനിലിറ്റ് വോളണ്ടിയര്‍ സെക്രട്ടറി ദിയ തെരേസാ ജോഷി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
0 Comments