കേരള സര്‍ക്കാര്‍ വ്യവസായ വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ സിഡ്‌കോ ഫെസിലിറ്റേഷന്‍ സെന്റര്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനായിരുന്നു.ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന ജിഐപിസി യിലെ എംഎസ്എംഇ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്ന 10 ഏക്കറോളം വരുന്ന വ്യവസായ വികസനത്തിന് ഉപയോഗിക്കണമെന്ന മന്ത്രി വി. എന്‍ വാസവന്റെ അഭ്യര്‍ത്ഥന അംഗീകരിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെയും കെപിപിഎല്‍ കോട്ടയം ടെക്‌സ്‌റ്റൈല്‍സ് എന്നിവയുടെയും പ്രവര്‍ത്തനം സുസജ്ജമാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. കെപിപിഎല്ലിനായി 760 കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.
0 Comments