മേലമ്പാറ ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് സംസ്ഥാനത്ത് ഉത്തമ പാളയം സ്വദേശി ശരവണ ആണ് പിടിയിലായത്.. ശനിയാഴ്ച രാത്രിയാണ് മേലമ്പാറ ക്ഷേത്രത്തില്‍ മേഷണം നടന്നത്. ക്ഷേത്രത്തിലുണ്ടായിരുന്ന ഇരുമ്പ് കോവണി ഉപയോഗിച്ച ക്ഷേത്രത്തിന് ഉളളില്‍ പ്രവേശിച്ച് പ്രതി മോഷണം നടത്തുകയായിരുന്നു.
ക്ഷേത്രത്തില്‍ നിന്നും നഷ്ടപ്പെട്ട മൂന്ന് പവന്‍ സ്വര്‍ണ്ണമാല പ്രതിയില്‍ നിന്നും പോലീസ് കണ്ടെത്തി. 20 കേസുകളില്‍ ശിക്ഷിക്കപ്പെട്ട ശരവണ പാണ്ഡ്യന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന പേരില്‍ മധുരയില്‍ താമസിക്കുകയാ യിരുന്നുവെന്നു പൊലീസ് പറഞ്ഞു. മുന്‍പ് വിവിധ മോഷണക്കേസുകളില്‍ പിടിയിലായി ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയില്‍ മോചനത്തിന് ശേഷം, വ്യാജ മേല്‍വിലാസം ഉണ്ടാക്കി ആധാര്‍ കാര്‍ഡ് തരപ്പെടുത്തി മധുരയില്‍ നിന്നും രാമകൃഷ്ണന്‍ എന്ന വ്യാജപ്പേരില്‍ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു . മധുരയില്‍ വിവിധ സ്റ്റേഷനുകളില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ ഇയാള്‍ 100 കേസുകള്‍ക്കു മുകളില്‍ ഒത്തുതീര്‍പ്പാക്കിയിയിരുന്നതായും പൊലീസ് പറഞ്ഞു. പാലാ ഡിവൈഎസ് സ്പി എസ്. കെ സദന്റെ നേതൃ ത്വത്തില്‍ ഈരാറ്റുപേട്ട എസ്എ ച്ച്ഒ കെ. ജെ തോമസ്സ് , എസ് ഐ. ബിനു വി എല്‍, ഗോകുല്‍ ജീ. പാലാ ഡി വൈ എസ്സ് പി സ്‌ക്വാഡിലെ എസ്. സി. പി. ഒ. ജോബി ജോസഫ്, രഞ്ജിത്ത് സിഎന്നിവരടങ്ങുന്ന സംഘമാണ് തമിഴ്‌നാട്ടില്‍ നിന്നും മോഷ്ടാവിനെ പിടികൂടിയത്.
0 Comments