ഏറ്റുമാനൂര്‍ നഗരസഭ ആറാം വാര്‍ഡില്‍ മരങ്ങാട്ടിക്കാലയില്‍, എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാ പുരസ്‌കാരം നല്‍കി ആദരിച്ചു. ജാഗ്രത സമിതിയുടെ നേരത്വത്തിലാണ് ആദരവ് 2025 പ്രോഗ്രാം സംഘടിപ്പിച്ചത്. മരങ്ങാട്ടിക്കാല അംഗനവാടിക്ക് സമീപം നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇ.എസ്.ബിജു അധ്യക്ഷത വഹിച്ചു. സേവാഗ്രാം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ക്ലീറ്റസ് ടോം ഇടശ്ശേരില്‍, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ്.ബീന എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാര വിതരണം നടത്തി.
0 Comments