തിരുവഞ്ചൂര്‍ ലാളം ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ടാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിനുതുടക്കമായി. ശനി ഞായര്‍ ദിവസങ്ങളിലായാണ് പ്രതിഷ്ഠാ വാര്‍ഷിക ചടങ്ങുകള്‍ നടക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 5ന് നട തുറക്കല്‍ ശേഷം മാതൃപൂജ നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി മനോജ് ശര്‍മ താമരശ്ശേരി ഇല്ലം കാര്‍മികത്വം വഹിച്ചു.
മാതൃപൂജയുടെ സമാപനമായ മഹാ ആരതിയോടെ ക്ഷേത്രം എല്ലാ ഹൈന്ദവ വിശ്വാസികള്‍ക്കുമായി സമര്‍പ്പിക്കുന്ന ചടങ്ങ് നടന്നു. തുടര്‍ന്ന് തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്റെ ആമുഖപ്രഭാഷണത്തോടെ ആധ്യാത്മിക പ്രഭാഷണം നടന്നു. മുന്‍ ഡിജിപി ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബ് ഭദ്രകാളി മാഹാത്മ്യം എന്ന വിഷയത്തില്‍ ആധ്യാത്മിക പ്രഭാഷണം നടത്തി. ഞായറാഴ്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ഉപദേവതകളുടെ പുനപ്രതിഷ്ഠ ചടങ്ങുകളും കലശാഭിഷേകവും ഭഗവതി പൂജയും മഹാപ്രസാദ ഊട്ടും നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പുതുമന എസ് ദാമോദരന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും... മാതൃപൂജ ചടങ്ങുകളില്‍ നൂറുകണക്കിന് അമ്മമാരും കുട്ടികളും പങ്കുചേര്‍ന്നു.
0 Comments