Breaking...

9/recent/ticker-posts

Header Ads Widget

വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ദുരിതത്തില്‍ ആയ കുടുംബത്തിന് സഹായഹസ്തവുമായി എസ്എന്‍ഡിപി മാടപ്പാട് ശാഖ



കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ദുരിതത്തില്‍ ആയ കുടുംബത്തിന് സഹായഹസ്തവുമായി എസ്എന്‍ഡിപി മാടപ്പാട് ശാഖാ യോഗം. മാടപ്പാട് വട്ടക്കടത്തലത്തില്‍ സുരേന്ദ്രന്റെ വീടിന്റെ മേല്‍ക്കൂരയാണ് കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍  പറന്നു പോയത്. 


കനത്തമഴയില്‍ വീടുതകര്‍ന്നതോടെ ദുരിതത്തിലായ നിര്‍ധനകുടുംബത്തിന് ആശ്വാസം പകര്‍ന്ന് മാടപ്പാട് എസ്എന്‍ഡിപി ശാഖാ യോഗം വീടിന്റെ മേല്‍ക്കൂര പുനര്‍ നിര്‍മ്മിച്ച് നല്‍കി. ശാഖായോഗം ഭാരവാഹികളായ കെ.കെ സോമന്റെയും ഷിബു ഭാസ്‌കറിന്റെയും നേതൃത്വത്തില്‍ 36,000 രൂപ സ്വരൂപിച്ചാണ്  മേല്‍ക്കൂര പുനര്‍നിര്‍മ്മിച്ച് നല്‍കിയത്.

Post a Comment

0 Comments