Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണമടഞ്ഞു.



ഉഴവൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണമടഞ്ഞു. വെളിയന്നൂര്‍ വന്ദേമാതരം വട്ടപ്പുഴുക്കാവില്‍ അരുണ്‍ ഗോപിയാണ് മരണമടഞ്ഞത്. 29 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് ഉഴവൂര്‍ ടൗണില്‍ വച്ചാണ് യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടത്. 

അരുണ്‍ ഗോപി ഓടിച്ചിരുന്ന ബൈക്ക് നിര്‍ത്തിയിട്ടിരുന്ന മിനിലോറിയില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഉഴവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദേശത്ത് ജോലി ചെയ്തിരുന്ന അരുണ്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. അരുണിന്റെ ഭാര്യ കീര്‍ത്തിയെ വിദേശത്തേക്ക് പോകുന്നതിനായി  വിമാനത്താവളത്തില്‍ എത്തിച്ചതിനു ശേഷം തിരികെയെത്തി ഉഴവൂര്‍ ടൗണിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. സംസ്‌ക്കാര കര്‍മ്മങ്ങള്‍ ചൊവ്വാഴ്ച 2 ന് വെളിയന്നൂരിലെ വീട്ടില്‍ നടക്കും.

Post a Comment

0 Comments