Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍, പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു പിന്നിലിടിച്ച് തലകീഴായി മറിഞ്ഞു.



നിയന്ത്രണം വിട്ട കാര്‍, പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു പിന്നിലിടിച്ച് തലകീഴായി മറിഞ്ഞു.  പട്ടിത്താനം -മണര്‍കാട് ബൈപ്പാസ് റോഡില്‍ തവളക്കുഴി ജംഗ്ഷന് സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍  അപകടത്തില്‍പ്പെട്ട കാറിലെ യാത്രക്കാര്‍  നിസ്സാര പരിക്കുകളുടെ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ഇടിയുടെ ആഘാതത്തില്‍ അപകടത്തിനിടയാക്കിയ കാറിന്റെ മുന്‍ചക്രം പഞ്ചറായി. അപകടം നടന്ന ഉടന്‍ തന്നെ ഇതുവഴി എത്തിയ  ആംബുലന്‍സില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇതിനിടയില്‍ ഇയാള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ അപകട സ്ഥലത്ത് എത്തിയ സ്റ്റാര്‍ വിഷന്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെ തിരിഞ്ഞു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അസ്വസ്ഥനായ  ഇയാള്‍ റിപ്പോര്‍ട്ടര്‍ക്കുനേരെ ആക്രോശം  നടത്തുകയായിരുന്നു. പൊതുവഴിയിലുണ്ടായ അപകടം റിപ്പോര്‍ട്ട് ചെയ്യുന്നത് വലിയ അപരാധമാണെന്ന  മട്ടിലാണ് കാര്‍ യാത്രികന്‍ പെരുമാറിയത്. തിരക്കേറിയ റോഡില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടതോടെ  സ്ഥലത്തെത്തിയ പോലീസ് അപകടത്തിനിടയാക്കിയ കാര്‍ റോഡ് സൈഡിലേക്ക് മാറ്റുകയായിരുന്നു. നിയന്ത്രണം വിട്ട കാറ് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന വയലാ സ്വദേശിയായ അഭിഭാഷകന് തലയ്ക്ക്  പരിക്കേറ്റു. ബന്ധുക്കള്‍ എത്തി ഇദ്ദേഹത്തെയും ആശുപത്രിയില്‍ എത്തിച്ചു. ഏറ്റുമാനൂര്‍ ബൈപ്പാസില്‍  പാറകണ്ടം ട്രാഫിക് സിഗ്‌നല്‍ ജംഗ്ഷനും പട്ടിത്താനം ട്രാഫിക് സിഗ്‌നല്‍ ജംഗ്ഷനും ഇടയില്‍ അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കാറിടിച്ച് ബൈക്ക് യാത്രികന്  ഗുരുതരമായി പരിക്കേറ്റിരുന്നു.

Post a Comment

0 Comments