Breaking...

9/recent/ticker-posts

Header Ads Widget

കട്ടച്ചിറ മേരി മൗണ്ട് സ്‌കൂള്‍ നല്ല പാഠം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദിനാചരണം



കട്ടച്ചിറ മേരി മൗണ്ട് സ്‌കൂള്‍ നല്ല പാഠം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ലഹരിവിരുദ്ധ ദിനത്തിലെ പ്രത്യേക അസംബ്ലിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍  സി. ലിസി സെബാസ്റ്റ്യന്‍ ലഹരി വിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്നു നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍  ആഷില്‍ രവി ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അത് യുവതലമുറയുടെ മാനസിക ശാരീരിക ആരോഗ്യത്തെ  നശിപ്പിക്കുന്നതിനെക്കുറിച്ചും ലഹരിയോട് നോ പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും  സംസാരിച്ചു. ഓട്ടന്‍ തുള്ളല്‍, നാടകം, നൃത്തശില്പം, കവിത തുടങ്ങി വിവിധ കലാപരിപാടികളിലൂടെ കുട്ടികള്‍  സമൂഹത്തിന് ലഹരി വിരുദ്ധ സന്ദേശം നല്‍കി.


Post a Comment

0 Comments