Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ ദിനാചരണം നടന്നു.



അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ ദിനാചരണം നടന്നു. അയര്‍ക്കുന്നം സബ് ഇന്‍സ്പെക്ടര്‍ രാജു പി. വി.  ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
പാമ്പാടി എക്‌സൈസ് ഓഫീസര്‍  അഞ്ജു ബോധവത്കരണ ക്ലാസ്സ് നയിച്ചു. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌കിറ്റ് അവതരണവും പോസ്റ്റര്‍ മത്സരവും നടന്നു. അധ്യാപിക  ബെന്‍സി ജോര്‍ജിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ സുംബാ ഡാന്‍സ് അവതരിപ്പിച്ചു.സിവില്‍ പോലീസ് ഓഫീസര്‍  സനീഷ്, പ്രിന്‍സിപ്പല്‍  ഷൈരാജ് വര്‍ഗീസ്, ഹെഡ് മിസ്ട്രസ്സ്  ഷൈനി കുര്യാക്കോസ്, ജിജോ ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

0 Comments