Breaking...

9/recent/ticker-posts

Header Ads Widget

വിജയദിനാഘോഷം നടന്നു



പാലാ രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെയും ടീച്ചേഴ്‌സ് ഗില്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിജയദിനാഘോഷം നടന്നു. രൂപതയിലെ വിദ്യാലയങ്ങളില്‍ നിന്ന് SSLC, +2 പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. 

അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.  മാണി C കാപ്പന്‍ MLA മുഖ്യപ്രഭാഷണം നടത്തി. കോര്‍പ്പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സി സെകട്ടറി ഫാദര്‍ ജോര്‍ജ് പുല്ലുകാലായില്‍ അധ്യക്ഷനായിരുന്നു. അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി ഫാദര്‍ ജോര്‍ജ് പറമ്പിത്തടത്തില്‍ സ്വാഗതമാശംസിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി അനഘ രാജീവ് ആശംസകളര്‍പ്പിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരം നല്‍കി. ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് ജോബി വര്‍ഗീസ് കുളത്തറ നന്ദി പ്രകാശനം നടത്തി

Post a Comment

0 Comments