തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ നഗരസഭയിലെ 35 വാര്‍ഡുകളിലും തെരുവ് നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കാവ പ്രൊജക്ടിലൂടെയാണ് തെരുവ് നായ്ക്കളെ പിടിച്ച് പ്രതിരോധ കുത്തിവെപ്പ് നല്‍കി അടയാളം രേഖപ്പെടുത്തുന്നത്.
ആഴ്ചകള്‍ക്കു മുമ്പ് ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ മൂന്നാം വാര്‍ഡില്‍ പത്തോളം പേര്‍ക്ക് തെരുവു നായുടെ കടിയേറ്റിരുന്നു. ഇതേതുടര്‍ന്നാണ് ശക്തമായ നടപടിക്ക് തുടക്കം കുറിച്ചതെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി പറഞ്ഞു.
0 Comments